ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം 29ാ മത് ബാച്ചിന്റെ ബിരുദദാനം മാര്‍ച്ച് 10ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു.
പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഒന്നാം റാങ്ക് ജേതാവ് പി.മുഹമ്മദ് മിഖ്ദാദിന് മാതൃഭൂമി സ്വര്‍ണമെഡല്‍ സ്പീക്കര്‍ സമ്മാനിച്ചു.

ഐസി.ജെ ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ഐസി.ജെ ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ്ഖാന്‍, 24 ന്യൂസ് അസോ. എക്സിക്യൂട്ടിവ് എഡിറ്റര്‍ ദീപക് ധര്‍മടം, മലയാള മനോരമ അസി. എഡിറ്റര്‍ വി.പി സുബൈര്‍, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എ. ബിജുനാഥ്, ഐ.സി.ജെ അസോസിയേറ്റ് ഡയറക്ടര്‍ കെ. ചന്ദ്രശേഖരന്‍, പി.മുഹമ്മദ് മിഖ്ദാദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.

Leave a Reply