Institute of Communication and Journalism

Category: icjnews

  • പ്രസ്‌ക്ലബിൽ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

    പ്രസ്‌ക്ലബിൽ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ പുതുതായി നിർമിച്ച വാ ഗ്ഭടാനന്ദ ഗുരു മീഡിയാ ലൈബ്രറി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.  പുസ്തകങ്ങൾക്ക് മൂല്യമില്ലാതായാൽ ആശയങ്ങൾക്ക് തന്നെ മൂല്യമില്ലാതാവുമെന്നന്ന് അവർ പറഞ്ഞു. പുസ്തകങ്ങളായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ പ്രാണവായു. അതിലൂടെയാണ് അവർ ലോകം കണ്ടത്. കാലം മാറ്റങ്ങളുണ്ടാക്കിയതോടെ ഓൺലൈൻ വായനാ സംസ്‌കാരം ഉണ്ടായി. എന്നാൽ പലപ്പോഴും ഓൺലൈൻ വായന നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴിമാറുന്നുണ്ട്.  ഗൂഗിളിലും വിക്കിപീഡിയയിലും കിട്ടുന്ന വിവരങ്ങൾക്കു മുകളിൽ നിയന്ത്രണ ശക്തികളുണ്ട്. അറിവ് നേടാൻ പുതുതലമുറയും…

  • കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി.   സൗമ്യക്ക്‌

    കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി. സൗമ്യക്ക്‌

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് ‘മാതൃഭൂമി’ കണ്ണൂർ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങൾ’ എന്ന ലേഖന പരമ്പരക്കാണ് പുരസ്‌കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണു…

  • ഐ.സി.ജെയിൽ സൂര്യ – സരൂപ് എന്‍ഡോവ്മെന്റ്

    ഐ.സി.ജെയിൽ സൂര്യ – സരൂപ് എന്‍ഡോവ്മെന്റ്

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐ.സി.ജെ.) വിദ്യാർഥികൾക്കായുള്ള സൂര്യ-സരൂപ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് തുടങ്ങി. അകാലത്തില്‍ വിട പറഞ്ഞ സൂര്യ, സരൂപ് എന്നീ സഹപാഠികളുടെ ഓര്‍മക്കായി ഐ.സി.ജെയി​െൽ 2008-09 പി.ജി ബാച്ചാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്. ഐ.സി.ജെയിലെ അർഹരായ വിദ്യാർഥികൾക്ക് ഫീസിനത്തിൽ സഹായം നൽകാൻ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് തുക സൂര്യയുടെ സഹോദരി സുരഭിയില്‍ നിന്ന് ഐ.സി.ജെ ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. ഐ.സി.ജെ ചെയർമാൻ എം.ഫിറോസ് ഖാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.…

  • Application for admission to 2024-25 batch of PG diploma in Communication &Journalism is being called for and the last date has been extended to 30 June 2024.

    Application for admission to 2024-25 batch of PG diploma in Communication &Journalism is being called for and the last date has been extended to 30 June 2024.

    കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂണ്‍ 30 വരെ നീട്ടി. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന ഈ കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ(ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ്…

  • Newstalgia ’24: Bringing together alumni from the last 26 batches for a grand reunion.

    Newstalgia ’24: Bringing together alumni from the last 26 batches for a grand reunion.

    There were waves of cheers as old students reunited to share friendships and memories from the media training college. The ‘Newstalgia’ Alumni Reunion, organized as part of the Silver Jubilee of the Institute of Communication and Journalism under the Calicut Press Club, literally spread the hum of nostalgia. The Grand Alumni meet of the past…