കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐ.സി.ജെ.) വിദ്യാർഥികൾക്കായുള്ള സൂര്യ-സരൂപ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് തുടങ്ങി. അകാലത്തില്‍ വിട പറഞ്ഞ സൂര്യ, സരൂപ് എന്നീ സഹപാഠികളുടെ ഓര്‍മക്കായി ഐ.സി.ജെയിെൽ 2008-09 പി.ജി ബാച്ചാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്.
ഐ.സി.ജെയിലെ അർഹരായ വിദ്യാർഥികൾക്ക് ഫീസിനത്തിൽ സഹായം നൽകാൻ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് തുക സൂര്യയുടെ സഹോദരി സുരഭിയില്‍ നിന്ന് ഐ.സി.ജെ ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന് ഏറ്റുവാങ്ങി.
ഐ.സി.ജെ ചെയർമാൻ എം.ഫിറോസ് ഖാന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എന്‍ ശ്രീരാജ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, ഐ.സി.ജെ. പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഐ-കാന്‍ പ്രസിഡന്റ് ഉമ്മര്‍ പുതിയോട്ടില്‍, മീഡിയ വണ്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ടി നാസര്‍, പന്നിയങ്കര സി.ഐ രഞ്ജിത്ത് രവീന്ദ്രന്, ആദര്‍ശ് ലാല്‍ സംസാരിച്ചു. ഹാരിസ് മടവൂര്‍ സൂര്യ – സരൂപ് അനുസ്മരണം നടത്തി. 2008-09 ബാച്ച് കോ-ഓഡിനേറ്റര്‍ ഫസ്ന ഫാത്തിമ സ്വാഗതവും സല്‍ന സോമനാഥ് നന്ദിയും പറഞ്ഞു. ഐ.സി.ജെ അസോസിയേറ്റ് ഡയറക്ടര്‍ ചന്ദ്രശേഖരന്, വന്ദനകൃഷ്ണ, എം. ജഷീന എന്നിവര്‍ സംബന്ധിച്ചു.
Leave a Reply