ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തിലെ 28ാ മത് ബാച്ചിന്റെ ബിരുദദാനം മേയ് മൂന്നിന് പ്രമുഖ നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ സുഭാഷ്ചന്ദ്രന്‍ നിര്‍വഹിച്ചു.

പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഒന്നാംറാങ്ക് ജേതാവ് തോമസ് ജേക്കബിന് സുഭാഷ്ചന്ദ്രന്‍ മാതൃഭൂമി സ്വര്‍ണമെഡല്‍ സമ്മാനിച്ചു. ഐസി.ജെ ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ഐസി.ജെ ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം. ഫിറോസ്ഖാന്‍, ഒന്നാം റാങ്ക് ജേതാവ് തോമസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഐ.സി.ജെ ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ പി.കെ.സജിത് സ്വാഗതവും പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി സയ്യിദ് അലി ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.
Leave a Reply